കോഴിക്കോട്: സ്പ്രിംക്ലർ അഴിമതിയിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നും പിണറായി വിജയൻ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നട്ടുച്ച പന്തം എന്ന പേരിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് അഞ്ചുപേർ ചേർന്ന് പന്തവും പ്ലക്കാർഡുകളുമായാണ് പ്രതിഷേധിച്ചത്.
നട്ടുച്ചപ്പന്തം പരിപാടിയിൽ യൂത്ത് ലീഗ് നേതാവ് ഫിറോസ് അടക്കം നിരവധി യൂത്ത് ലീഗ് പ്രവർത്തകർ പങ്കെടുത്തു.വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ പ്രതിഷേധമുണ്ടാകുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന.വിഷയത്തിൽ യു.ഡി.എഫും ശക്തമായ സമരത്തിനൊരുങ്ങുകയാണ്.