നെയ്യാറ്റിൻകര താലൂക്ക് എൻ.എസ്.എസ് യൂണിയൻ കരയോഗങ്ങൾക്ക് മാസ്കുകൾ വിതരണം ചെയ്തു.

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നെയ്യാറ്റിൻകര താലൂക്ക് എൻ എസ് എസ് യൂണിയനിൽ പെട്ട 124 കരയോഗങ്ങൾക്കും മാസ്കുകൾ വിതരണം ചെയ്തു.താലൂക്ക് തല ഉത്ഘാടനം യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ കൃഷ്ണപുരം കരയോഗം പ്രസിഡന്റ് രവീന്ദ്രൻ നായർ,സെക്രട്ടറി ശ്രീരാഗ് എന്നിവർക്ക് മാസ്കുകൾ കൈമാറികൊണ്ട് നിർവഹിച്ചു സെക്രട്ടറി കെ രാമചന്ദ്രൻ നായർ ,യൂണിയൻ ഭരണസമിതി അംഗങ്ങളായ മാമ്പഴക്കര രാജശേഖരൻ നായർ ,ജി പ്രവീൺ കുമാർ ,സുഭിലാൽ ,ഡോ. എസ് രമേശ്കുമാർ ,വിക്രമൻ നായർ , ഗ്രാമം പ്രവീൺ എന്നിവർ പങ്കെടുത്തു