ആറ്റിങ്ങൽ:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കവലയൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റ് ഭാരവാഹികൾ ഉപവാസം നടത്തി.കൊറോണ കാലത്ത് ഓൺ ലൈൻ വ്യാപാരത്തിന് അനുമതി നൽകിയതിനെതിരേയും തകർച്ച നേരിടുന്ന വ്യാപാര മേഖലയ്ക്ക് പാക്കേജുകളോ ധനസഹായമോ പ്രഖ്യാപിക്കാത്തതിലും പ്രതിഷേധിച്ചായിരുന്നു ഉപവാസം.യൂണിറ്റ് പ്രസിഡന്റ് എം.പ്രകാശ്,​ സെക്രട്ടറി താണുവൻ ആചാരി,​കെ.രാജീവ്,​ടി.നജീബ്,​ശശിധരൻ എന്നിവർ നേതൃത്വം നൽകി.സാമൂഹ്യ അകലം പാലിച്ചും മാസ്ക് ധരിച്ചുമായിരുന്നു പ്രതിഷേധം.