ചിറയിൻകീഴ് :ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യമായ പലവ്യഞ്ജനങ്ങളും ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്കിൽ നിന്നും അനുവദിച്ച 10,000 രൂപയും ബാങ്ക് പ്രസിഡന്റ് ജി.ചന്ദ്രശേഖരൻനായരിൽ നിന്നും പഞ്ചായത്ത് അധികാരികൾ ഏറ്റുവാങ്ങി.ഭരണ സമിതി അംഗങ്ങളായ തോമസ് ജോൺ, ഗോപകുമാർ,ബാങ്ക് സെക്രട്ടറി എ.അനിൽകുമാർ എന്നിവർ പങ്കെടുത്തു.