നെയ്യാറ്റിൻകര:സി.പി.ഐ കുന്നത്തുകാൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലിയോട് ജംഗ്ഷനിൽ ബ്രേക്ക് ദ ചെയിൻ ക്യാമ്പയിനിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന കൈ കഴുകൽ കിയോസ്‌കുകളെ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു.പാലിയോട് ജംഗ്ഷനിലും ചന്തയുടെ മുമ്പിലായും സ്ഥാപിച്ചിരുന്ന കിയോസ്കുകളാണ് നശിപ്പിക്കപ്പെട്ടത്.കിയോസ്കുകൾ നശിപ്പിപ്പിച്ചവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ലോക്കൽ കമ്മിറ്റിയംഗങ്ങളായ പാലിയോട് ടി.രതീഷ്,കെ.എസ്.ഷിജു കുമാർ,ജി.വി സതീഷ് തുടങ്ങിയവർ മാരായമുട്ടം പൊലീസിന് പരാതി നൽകി.