ബാലരാമപുരം:അതിയന്നൂർ, കോട്ടുകാൽ, കാഞ്ഞിരംകുളം സമൂഹ അടുക്കളയിലേക്ക് മുലയൻതാന്നി ദേവീക്ഷേത്രം ഭക്ഷ്യവിഭവങ്ങൾ നൽകി.ക്ഷേത്ര പ്രസിഡന്റ് എം.പൊന്നയ്യനിൽ നിന്നും അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ബി.ടി ബീന, കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റ് ടി.സജി,കാഞ്ഞിരംകുളം പഞ്ചായത്ത് സമൂഹ അടുക്കളക്ക് നേത്യത്വം നൽകുന്ന കെ.കെ.വിജയൻ എന്നിവർ ഭക്ഷ്യവിഭവങ്ങൾ ഏറ്റുവാങ്ങി.ക്ഷേത്രകമ്മിറ്റി സെക്രട്ടറി പ്രേംലാൽ,ജോയിന്റ് സെക്രട്ടറി എം.റെഞ്ചു, പി.രഘു,പഞ്ചായത്ത് അംഗം ശശികല കുമാരി,ശൈലജാകുമാരി എന്നിവർ സംബന്ധിച്ചു.