തിരുവനന്തപുരം: കെ.എം.ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നൽകിയതില്‍ വിശദീകരണവുമായി നിയമസഭാ സെക്രട്ടേറിയറ്റ്. 2019 നവംബര്‍ 19നാണ് അന്വേഷണത്തിന് അനുമതി തേടിയത്. വിശദമായ പരിശോധനകള്‍ക്ക് ശേഷം കഴിഞ്ഞ മാര്‍ച്ച് 13നാണ് സ്‌പീക്കര്‍ തീരുമാനമെടുത്തത്. തൊട്ടടുത്ത ദിവസം തീരുമാനം വിജിലന്‍സിനെ അറിയിച്ചെന്നും മറ്റ് താത്പര്യങ്ങളില്ലെന്നും നിയമസഭാ സെക്രട്ടറി വിശദീകരിക്കുന്നു.