തിരുവനന്തപുരം: തിരുവനന്തപുരത്തെ നിയന്ത്രണങ്ങളിൽ സർക്കാരിന്റെ പുതിയ തീരുമാനം കാക്കുകയാണെന്ന് ജില്ലാ കളക്ടർ. നിലവിൽ ഹോട്ട്സ്പോട്ട് ആയ നഗരസഭ പരിധിയിൽ ചിലപ്പോൾ ഇളവുകൾ വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും സർക്കാർ നിർദ്ദേശം അനുസരിച്ചാകും നാളെ മുതലുള്ള നിയന്ത്രണങ്ങളെന്ന് കളക്ടർ അറിയിച്ചു. നഗരസഭയുടെ അതിർത്തി പ്രദേശങ്ങളിലും തീരദേശ മേഖലകളിലും പരിശോധന ശക്തമാക്കാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിചേർത്തു.