ആറ്റിങ്ങൽ: തിങ്കളാഴ്ച ഉച്ചയ്ക്ക് ഉണ്ടായ ഇടിമിന്നലിൽ വീടിന് വൻ നാശനഷ്ടം. ആലംകോട് തൊട്ടിക്കല്ല് സബൂറാ ബീവീയുടെ കുഴിവിള വീടിനാണ് നാശം ഉണ്ടായത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. സബുറയുടെ വീടിന്റെ കിടപ്പ് മുറിയിലെ പെടൽ ഫാൻ, ​സ്വിച്ച് ബോർഡ്, സോക്കറ്റ് എന്നിവ പൊട്ടിത്തെറിച്ചു. തുടർന്ന് മീറ്റർ ബോർഡിൽ നിന്നും പുക ഉയർന്നതോടെ മെയിൻ ഓഫാക്കുകയായിരുന്നു. ഫാൻ പൊട്ടിത്തെറിക്കുമ്പോൾ മുറിയിൽ ആരും ഇല്ലാതിരുന്നത് വൻ അപായം ഒഴിവായി.