disinfectant

ലക്നൗ: അഞ്ചുപേർ ചേർന്ന് മർദ്ദിച്ച് അവശനാക്കിയശേഷം അണുനാശിനി കുടിപ്പിച്ച ശുചീകരണത്തൊഴിലാളി മരിച്ചു. ഉത്തർപ്രദേശിലെ റാംപൂരിൽ മോത്തിപുര ​ഗ്രാമത്തിലാണ് സംഭവം. കുൻവാർ പാൽ എന്ന ഇരുപത്തൊമ്പത് കാരനാണ് മരിച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ​ഗ്രാമത്തിൽ ശുചീകരണ പ്രവർത്തനത്തിന് നിയോ​ഗിക്കപ്പെട്ടയാളായിരുന്നു ഇയാൾ.

അണുനാശിനി തളിക്കുന്നതിനിടയിൽ അബദ്ധത്തിൽ പ്രദേശവാസിയായ മോത്തിപുര സ്വദേശിയായ ഇന്ദ്രപാൽ എന്നയാളുടെ കാലിൽ വീണു. ഇതിന്റെ പേരിൽ ഇവർ തമ്മിൽ വഴക്കുണ്ടാകുകയും ആൾക്കൂട്ടം കുൻവർപാലിനെ ക്രൂരമായി മർദ്ദിക്കുകയും അണുനാശിനി കുടിപ്പിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കുൻവർപാലിനെ പ്രദേശവാസികൾ ചേർന്നാണ് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.പ്രതികളെ അറസ്റ്റുചെയ്തോ എന്ന വ്യക്തമല്ല.സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണമാരംഭിച്ചു.