പോത്തൻകോട്: കാറിൽ സ്കൂട്ടറിടിച്ച് യുവാവ് മരിച്ചു. അഴൂർ, പുതുവീട്ടിൽ , എ.നിഹാസ് (28) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒൻപതരയോടെയാണ് സംഭവം. പോത്തൻകോട് നന്നാട്ടുകാവുവച്ച് നിഹാസ് ഓടിച്ചിരുന്ന സ്കൂട്ടർ എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. പെരിങ്ങമലയുള്ള ബന്ധുവീട്ടിൽ നിന്ന് തിരുവനന്തപുരത്തുള്ള ജോലിസ്ഥലത്തേക്ക് പോകുന്ന വഴിയ്ക്കാണ് അപകടം. ഉടൻ തന്നെ ഇയാളെ കന്യാകുളങ്ങര ഗവ.ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടു പോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തിരുവനന്തപുരത്തെ ഇവന്റ് മാനേജ്മെന്റ് ജീവനക്കാരൻ ആയിരുന്നു .അബ്ദുൽ സലാം - ആരിഫാ ബീവി ദമ്പതികളുടെ ഇളയ മകനാണ് . നിഷാദ്, നിസാം എന്നിവർ സഹോദരങ്ങൾ. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.കബറടക്കം പെരുങ്കുഴി ജുമാ മസ്ജിദിൽ ഇന്ന് .