ആര്യനാട്: വീട്ടിൽ ചാരായം വാറ്റിയ യുവാവ് അറസ്റ്റിൽ.പറണ്ടോട് മണ്ണാറം ശോഭനാലയത്തിൽ വിശാഖാണ് (22) അറസ്റ്റിലായത്. ഒപ്പം ഉണ്ടായിരുന്ന കണ്ണൻ എന്ന ശരത്ചന്ദ്രൻ ഓടി രക്ഷപ്പെട്ടതായി എക്സൈസ് പറഞ്ഞു. വീട്ടിൽ നിന്ന് 100 ലിറ്റർ കോടയും ഒരു ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചു. ഇറവൂർ വലിയകളം പാറക്വാറിക്ക് സമീപത്തുനിന്നും വാറ്റുപകരണങ്ങൾ പിടികൂടി.