പാറശാല: ലോക് ഡൗണിൽ ഇളവ് പ്രഖ്യാപിച്ചതിനെതുടർന്ന് തുറന്ന കടകൾ പൊലീസ് അടപ്പിച്ചു. പാറശാല, ഉദിയൻകുളങ്ങര, ധനുവച്ചപുരം എന്നിവിടങ്ങിലെ കടകളാണ് ഇന്നലെ രാവിലെ തുറന്നത്. എന്നാൽ മിക്ക സ്ഥാപനഉടമകളും കടകൾ വൃത്തിയാക്കുമ്പോഴേക്കും പൊലീസ് എത്തിയിരുന്നു. മെഡിക്കൽ സ്റ്റോറുകൾ, പലചരക്ക് കടകകൾ, ബേക്കറികൾ എന്നിവ മാത്രമേ തുറക്കാൻ അനുവദിച്ചുള്ളൂ.