കോവളം:വെങ്ങാനൂർ ഗ്രാമപഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിലേയ്ക്കുള്ള അരിയും മറ്റ് അവശ്യ സാധനങ്ങളും വെങ്ങാനൂർ എൽ. എം.എസ്.എൽ.പി സ്കൂൾ സംഭാവനയായി നൽകി.ഹെഡ്മിസ്ട്രസ് എം.എൽ.സനുജ,പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വെങ്ങാനൂർ സതീഷിന് ഭക്ഷ്യധാന്യങ്ങൾ കൈമാറി.എൽ.എം.എസ് സ്കൂൾസ് കോർപ്പറേറ്റ് മാനേജർ ഡി.സത്യജോസ്,അദ്ധ്യാപികമാരായ ഷെറിൻസുമം,ശാന്തി,ജയപ്രീതി,വാർഡ്‌മെമ്പർമാരായ ആർ.എസ്.ശ്രീകുമാർ,മിനിവേണുഗോപാൽ,കുടുബശ്രീ ചെയർപേഴ്സൺ വിമല എന്നിവർ പങ്കെടുത്തു.