നെയ്യാറ്റിൻകര :രണ്ടാം ലോക്ക് ഡൗൺപ്രഖ്യാപിച്ചതിനു ശേഷവും സജീവമായി പ്രവർത്തിക്കുന്ന നഗരസഭാ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ നെയ്യറ്റിൻകര അസോസിയേഷൻ ഓഫ് നൂറൽ ഡവലപ്മെന്റ് നാർഡ് എത്തിച്ചു നൽകി.നഗരസഭാ വൈസ് ചെയർമാൻ കെ.കെ.ഷിബു നഗരസഭാ സെക്രട്ടറി മണികണ്ഠൻ എന്നിവർ സംഘടനയുടെ ചെയർമാനും ഡി.സി.സി ജനറൽ സെക്രട്ടിയുമായ ജെ.ജോസ് ഫ്രാങ്ക്ളിനിൽ നിന്ന് ഏറ്റു വാങ്ങി.നഗരസഭാ അംഗങ്ങളായ പുന്നയ്ക്കാട് സജു,സുനിൽ കുമാർ സംഘടന ഭാരവാഹികളായ ഇളവ നിക്കര സാം,കെ.രതീഷ് കുമാർ,വിനീത് കൃഷ്ണ,ജോസ് മോഹനകുമാർ തുടങ്ങിയവർ പങ്കെടുത്തു.