തിരുവനന്തപുരം: കണ്ണൂർ അഴീക്കോട് ഹൈസ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗം അനുവദിച്ചതിന് പ്രതിഫലമായി കെ.എം. ഷാജി എം.എൽ.എ 25 ലക്ഷം രൂപ സ്‌കൂൾ മാനേജ്‌മെന്റിൽ നിന്ന് കൈക്കൂലി വാങ്ങിച്ചെന്ന പരാതിയിൽ വിജിലൻസ് കേസെടുക്കാൻ നിയമസഭാ സെക്രട്ടറി ശുപാർശ ചെയ്തത് വിശദമായ പരിശോധനയ്ക്ക് ശേഷമാണെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ഇക്കാര്യത്തിൽ മറ്റ് താൽപര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. കേസെടുക്കാൻ മാർച്ച് 13നാണ് സ്‌പീക്കർ അനുമതി നൽകിയത്. തൊട്ടടുത്ത പ്രവൃത്തി ദിവസം അണ്ടർ സെക്രട്ടറി വിജിലൻസ് വകുപ്പിനെ അക്കാര്യം അറിയിക്കുകയും ചെയ്തു.