പൂവാർ:ലോക്ക് ഡൗൺ കാരണം ദുരിതം അനുഭവിക്കുന്ന പൂവാർ ഗ്രാമപഞ്ചായത്തിലെ അരുമാനൂർ ഭാഗത്തെ രണ്ടും അഞ്ചും വാർഡുകളിൽ ഉൾപ്പെട്ട 500 കുടുംബങ്ങൾക്ക് അരി,പച്ചക്കറി,നാളികേരം എന്നിവ അടങ്ങിയ കിറ്റ് മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സാംദേവിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു.കോൺഗ്രസ് (ഐ) സാംസ്കാരിക കൂട്ടായ്മയാണ് സംഘാടകർ.മനു അരുമാനൂർ,സുനിൽകുമാർ,മുരുകൻ,ശാരങ്ധരൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വോളന്റിയർമാർ കിറ്റുകൾ വീടുകളിൽ എത്തിച്ചു.