തിരുവനന്തപുരം : കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 21പേർകൂടി ഇന്നലെ രോഗമുക്തരായി. കാസർകോടുള്ള 19 പേരുടേയും ആലപ്പുഴയിലെ രണ്ടു പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതോടെ 291 പേർ രോഗമുക്തി നേടി. അതേസമയം ഇന്നലെ ആറു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവരും കണ്ണൂരിലുള്ളവരാണ്. ഇവരിൽ നാലു പേർ ദുബായിൽ നിന്നും ഒരാൾ അബുദാബിയിൽ നിന്നും വന്നതാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ 114 പേരാണ് ചികിത്സയിലുള്ളത്.