പാറശാല: അതിർത്തിയിൽ പൊഴിയൂർ പൊലീസ് നടത്തുന്ന വാഹന പരിശോധനയ്ക്കെതിരെ തമിഴ്‌നാട് പൊലീസ്എത്തിയത് നേരിയ അസ്വാരസ്യങ്ങൾക്ക് ഇടയാക്കി.റോഡിന്റെ ഒരുവശത്ത് തമിഴ്‌നാടും മറുവശത്ത് കേരളവുമായ ചെങ്കവിളയിൽ, കേരള പൊലീസ് നടത്തിയ പരിശോധനയ്ക്കാണ് തമിഴ്‌നാട് സർക്കിൾ ഇൻസ്‌പെക്ടർ കൂടിയായ ആൻറണി അമ്മാൾ എതിർപ്പുയർത്തിയത്. തമിഴ്‌നാട് സർക്കിൾ ഇൻസ്‌പെക്ടറെ അനുകൂലിച്ച് ഡിവൈ.എസ്.പിയും എത്തി. സംഭവങ്ങൾ കൂടുതൽ വഷളാവുമെന്നറിഞ്ഞ് നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാറും തഹസിൽദാർ കെ.മോഹൻകുമാറുമെത്തി . സ്ഥിതിഗതികൾ പിന്നീട് ശാന്തമാവുകയായിരുന്നു.