sprinklr-
SPRINKLR

തിരുവനന്തപുരം: കൊവിഡുമായി ബന്ധപ്പെട്ട് വ്യക്തികളുടെ വിവരങ്ങളടങ്ങിയ ഡാറ്റ വിശകലനം ചെയ്യാൻ സംസ്ഥാന സർക്കാർ കരാറുണ്ടാക്കിയ സ്പ്രിൻക്ളർ കമ്പനിക്ക് അമേരിക്കയിലെ വൻകിട മരുന്നു കമ്പനിയായ ഫൈസറുമായും ബന്ധമുണ്ടെന്നതിന്റെ തെളിവുകൾ പുറത്ത്.

ഫൈസറിന് വേണ്ടി സാമൂഹ്യമാദ്ധ്യമങ്ങളിൽ ഇടപെടാൻ സ്പ്രിൻക്ലറുമായി ധാരണയുണ്ടാക്കിയിരുന്നതായാണ് വിവരം.. ലണ്ടനിൽ 2017 നവംബർ 29 ന് നടന്ന ബിസിനസ്സ് ടു ബിസിനസ്സ് കോൺഫറൻസിൽ ഫൈസറിന്റെ എക്സിക്യൂട്ടീവ് സ്പീക്കറായ ഡാറാ ഹോളിഡേയാണ്ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്. മാർടെക് മെ‌ഡിക്കൽ ഡയറക്ടറിയിലും സ്പ്രിൻക്ളറിന്റെ സേവനം ഫൈസർ പ്രയോജനപ്പെടുത്തുന്നതായി പറയുന്നു.

ലോകത്തെ ഏറ്രവും വലിയ ബയോ ഫാർമസ്യൂട്ടിക്കൽ കമ്പനികളിലൊന്നായ ഫൈസർ ആഫ്രിക്കിയിലെ അവികസിത രാജ്യങ്ങളിൽ മരുന്നുഗവേഷണത്തിനും പരീക്ഷണത്തിനുമായി ആളുകളുടെ വിവരങ്ങൾ ശേഖരിക്കാറുണ്ടായിരുന്നു. കൊവിഡുമായി ബന്ധപ്പെട്ട് കേരളത്തിലെ രോഗികളുടെ വിവരങ്ങൾ സ്പ്രിൻക്ളറിന് സർക്കാർ കൈമാറിയത് വിവാദമായിരിക്കേയാണ്, ഈ കമ്പനിക്ക് അമേരിക്കൻ മരുന്നു നിർമ്മാതാക്കളുമായി ബന്ധമുണ്ടെന്നകാര്യം പുറത്തുവരുന്നത്. കൊവിഡിന് വാക്സിൻ കണ്ടുപിടിക്കാനുള്ള ശ്രമമാണ് ഫൈസർ ഇപ്പോൾ നടത്തുന്നത്.