തിരുവനന്തപുരം: മുൻഗണനാ (പിങ്ക്) റേഷൻ കാർഡുടമകൾക്കുള്ള പലവ്യഞ്ജനകിറ്റ് 27 മുതലേ റേഷൻ കടകൾ വഴി വിതരണം ചെയ്യുകയുള്ളൂ. നേരത്തെ 22ന് വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. ഇതേ വിഭാഗക്കാർക്കുള്ള പ്രധാനമന്ത്രി ഗ്രാമീൺ കല്യാൺ യോജന പദ്ധതിപ്രകാരമുള്ള സൗജന്യ അരി (ആളൊന്നിന് അഞ്ച് കിലോഗ്രാം) വിതരണത്തിനും കാർഡ് നമ്പർ അനുസരിച്ച് പുതിയ വിതരണ തീയതികൾ നിശ്ചയിച്ചു. കടകളിലുണ്ടാകാനിടയുള്ള തിരക്ക് കണക്കിലെടുത്താണ് പുതിയ ക്രമീകരണം.
അന്ത്യോദയ അന്നയോജന കാർഡ് (മഞ്ഞ) വിഭാഗക്കാർക്കുള്ള കേന്ദ്രസർക്കാരിന്റെ സൗജന്യ അരി വിതരണം ഇന്നലെ ആരംഭിച്ചിരുന്നു. 2.25 ലക്ഷം കാർഡ് ഉടമകൾ റേഷൻ വാങ്ങി. ഈ വിഭാഗക്കാർക്ക് ഇന്നും സൗജന്യ അരി ലഭിക്കും.എ.എ.വൈ വിഭാഗക്കാർക്ക് കിറ്റുകൾ നേരത്തെ വിതരണം ചെയ്തിരുന്നു.
പിങ്ക് കാർഡുകാർക്കുള്ള അരി വിതരണം
റേഷൻ കാർഡിന്റെ അവസാന നമ്പർ - തീയതി
1, 2 - ഏപ്രിൽ 22, 3, 4 - ഏപ്രിൽ 23, 5, 6 - ഏപ്രിൽ 24,7, 8 - ഏപ്രിൽ 25, 9, 0 - ഏപ്രിൽ 26.
കിറ്റ് വിതരണം
നമ്പർ- തീയതി
0-- ഏപ്രിൽ 27, 1-- ഏപ്രിൽ 28, 2--ഏപ്രിൽ 29, 3-- ഏപ്രിൽ 30, 4-- മേയ് 2, 5--മേയ് 3, 6--മേയ് 4, 7-- മേയ് 5, 8-- മേയ് 6, 9--മേയ് 7