വെള്ളറട:കാൻസർ രോഗിയായ വീട്ടമ്മയ്ക്ക് മരുന്നെത്തിച്ച് നൽകി വെള്ളറട പൊലീസ്.അമ്പൂരി വില്ലേജിൽ ശൂരവക്കാണി ആലുവിള വീട്ടിൽ സരസ്വതിക്കാണ് പൊലീസിന്റെ സഹായം.ഉദ്യോഗസ്ഥരായ അജീഷ്,ഷീബ എന്നിവ‌ർ ആലുവ ക്യൂ ലൈഫ് മെഡിക്കൽ സ്റ്റോറിൽ നിന്നും വാങ്ങിയ മരുന്ന് പൊലീസ് കൺട്രോൺ റൂമിന്റെ സഹായത്തോടെ വെള്ളറട എസ്.എച്ച്.ഒ ശ്രീകുമാറിന് എത്തിച്ചു കൊടുത്തു. കഴിഞ്ഞ ദിവസം വൈകിട്ട് ഇൻസ്പെക്ടറും ഉദ്യോഗസ്ഥരും ചേർന്ന് സരസ്വതിയുടെ വീട്ടിലെത്തി മരുന്ന് കൈമാറി.