തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് നാട്ടിൽ കഴിയുന്ന പ്രവാസികൾക്ക് പ്രത്യേക സ്വർണ വായ്പ നൽകുന്നതിന് കേരളബാങ്ക് 100 കോടി അനുവദിച്ചു. 50,000 രൂപ വരെ വായ്പ ലഭിക്കും.
മൂന്ന് ശതമാനം മാത്രമായിരിക്കും പലിശ. നാല് മാസം കാലാവധിയുണ്ടാകും. പ്രോസസിംഗ്, സർവീസ്, ഇൻഷ്വറൻസ് ചാർജുകൾ ഉണ്ടാവില്ല. കേരളാ ബാങ്കിന്റെ സംസ്ഥാനത്തെ 779 ശാഖകളിലും വായ്പ ലഭ്യമാണ്.