തിരുവനന്തപുരം: പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയത് സംബന്ധിച്ചുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ കെ.എസ്. ശബരിനാഥൻ എം.എൽ.എ മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. 2018ലെ പ്രളയത്തിൽ പതിനായിരം രൂപയേ ശബരിനാഥൻ നൽകിയുള്ളൂ എന്ന തരത്തിൽ വിവരാവകാശ രേഖ കാണിച്ചായിരുന്നു സാമൂഹ്യമാദ്ധ്യമങ്ങളിലെ പ്രചരണം. എന്നാൽ എം.എൽ.എ 50,000 രൂപ നൽകിയിരുന്നു.
ധനകാര്യ വകുപ്പിൽ നിന്നുള്ള വിവരാവകാശ രേഖയാണ് പ്രചാരണത്തിന് ആയുധമാക്കിയിരിക്കുന്നതെന്നും താൻ നൽകിയ തുക തെറ്റായി കാണിച്ചു നൽകിയ വിവരാവകാശ മറുപടിയിൽ പിശകുണ്ടെന്നും വിവരാവകാശ രേഖ പോലും അട്ടിമറിച്ചോയെന്ന് സംശയിക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടി.