തിരുവനന്തപുരം: ലീഗൽ മെട്രോളജി വകുപ്പിന്റെ ഓട്ടോമീറ്റർ ഉൾപ്പെടെയുള്ള അളവുതൂക്ക ഉപകരണങ്ങളുടെ പരിശോധന സാമൂഹിക അകലം പാലിച്ച് നടത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാൽ ഇനിയൊരു അറിയിപ്പുണ്ടായതിനുശേഷമേ നടത്തുകയുള്ളൂവെന്ന് കൺട്രോളർ അറിയിച്ചു.