എറണാകുളം: സ്‌പ്രിംഗ്ലർ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താൽപ്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്‌പ്രിംഗ്ലറിനെതിരെ അമേരിക്കയില്‍ ഡാറ്റ മോഷണത്തിന് കേസുണ്ടെന്നും ഈ സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
അഭിഭാഷകനായ ബാലു ഗോപാല്‍ ആണ് കരാർ റദ്ദാക്കണമെന്നാവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വ്യക്തികളുടെ അനുവാദമില്ലാതെ വിവരങ്ങള്‍ കൈമാറരുതെന്നും കേന്ദ്ര ഏജന്‍സിയെ കൊണ്ട് കരാറിൽ ഫോറന്‍സിക് ഓഡിറ്റ് നടത്തണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. കൊവിഡ് രോഗികളുടെ വിവരശേഖരണം സര്‍ക്കാര്‍ ഏജന്‍സിക്ക് കൈമാറണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.