വാഷിംഗ്ടണ്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശികൾക്ക് വിലക്കേർപ്പെടുത്തി അമേരിക്ക. താത്ക്കാലികമായി വിദേശികൾക്ക് പ്രവേശനം വിലക്കാനാണ് അമേരിക്കയുടെ തീരുമാനം. അമേരിക്കൻ പ്രസിഡന്റ് ഡോണാൾസ് ട്രംപ് ആണ് തീരുമാനം പ്രഖ്യാപിച്ചത്.
അദൃശ്യ ശത്രുകളിൽ നിന്ന് അമേരിക്കക്കാരെ രക്ഷിക്കാൻ വേണ്ടിയാണ് പുതിയ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിൽ സംരക്ഷക്ഷണവും ലക്ഷ്യമെന്ന് ട്രംപിന്റെ ട്വീറ്റിൽ പറയുന്നു. ഏതൊക്കെ വിസകൾക്കാണ് വിലക്കെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. അമേരിക്കയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ നീക്കാൻ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ ഇന്നലെയും നടന്നു. അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42,458 ആയി.