വയനാട്: ലോക്ക് ഡൗണിനിടെ സംസ്ഥാനത്ത് ബാറുകൾ അനുവദിച്ച് സർക്കാർ.വയനാട് ജില്ലയിലാണ് സർക്കാർ ബാർ ലൈാസൻസ് അനുവദിച്ചിരിക്കുന്നത്. കൽപ്പറ്റയിലും സുൽത്താൻ ബത്തേരിയിലുമായി മൂന്ന് ബാറുകളാണ് സർക്കാർ അനുവദിച്ചത്.ലോക്ക് ഡൗണിന് ശേഷം ബാറുകൾ തുറന്ന് പ്രവർത്തിക്കും.
കൽപ്പറ്റയിൽ ഒന്നും സുൽത്താൻ ബത്തേരിയിൽ രണ്ട് ബാറുകൾക്കുമാണ് പുതിയ ലൈസൻസ്. വയനാട്ടില്‍ നിലവില്‍ ആറ് ബാറുകളാണുള്ളത്. മാനന്തവാടിയില്‍ രണ്ടും, കല്‍പ്പറ്റ, വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, വടുവഞ്ചാല്‍ എന്നിവിടങ്ങളില്‍ ഓരോ ബാറുകളുമാണ്. ലോക്ക് ഡൗണിന് ശേഷം പുതിയ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കുന്നതോടെ ജില്ലയില്‍ ഒമ്പത് ബാറുകളാണ് പ്രവര്‍ത്തിക്കുക. ബീവറേജസ് കോര്‍പറേഷന്റെ അഞ്ച് വിദേശ മദ്യശാലകളും വയനാട്ടിലുണ്ട്. നേരത്തെ മഹാമാരിക്കിടെ സർക്കാർ ഷാപ്പ് ലേലം വിവിധ ജില്ലകളിൽ നടത്തിയത് വൻ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.