ലണ്ടൻ: കൊവിഡ് ബാധിച്ച് ബ്രിട്ടനിൽ ഒരു മലയാളി കൂടി മരിച്ചു. എറണാകുളം കുറുമശേരി മൂഞ്ഞേലി സെബി ദേവസി (49) യാണ് മരിച്ചത്. സതാംപ്റ്റൺ ജനറൽ ആശുപത്രിയിലാണ് അന്ത്യം.ഇയാളുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അവർക്കാർക്കെങ്കിലുംരോഗബാധ ഉണ്ടോ എന്ന് വ്യക്തമല്ല.
അതേസമയം ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,70,425 ആയി. രോഗബാധിതരുടെ എണ്ണം 24,80,000 കടന്നു. അമേരിക്കയിൽ 24 മണിക്കൂറിനിടെ 1,939 പേരാണ് മരിച്ചത്. ആകെ മരണസംഖ്യ 42,514 ആയി. സ്പെയിനിൽ രോഗബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു എന്നാണ് റിപ്പോർട്ട്. മരണസംഖ്യ 20,852. ഇറ്റലിയിൽ 24,114 പേരും ഫ്രാൻസിൽ 20,265 പേരുമാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. മരണം 20,000 കടക്കുന്ന നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഫ്രാൻസ്. ബ്രിട്ടനിൽ 16,509 ആണ് മരണസംഖ്യ.അമേരിക്കയിൽ മരണസംഖ്യകൂടുന്നത് കടുത്ത ആശങ്കയ്ക്കിടയാക്കുന്നുണ്ട്.