ന്യൂയോർക്ക്: അമേരിക്കയിൽ ഇന്ധനവില ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ. വിലയിടിവ് കണ്ട് അമേരിക്ക അന്തം വിട്ട് നിൽക്കുകയാണ്. കൊവിഡായതിനാൽ ഇന്ധനം വാങ്ങാൻ ആളില്ലാത്തതാണ് വലിയടിവിന്റെ കാരണം. ആൾക്കാരെല്ലാം വീടിനകത്തായതോടെ വാഹനങ്ങളൊന്നും പുറത്തിറങ്ങുന്നില്ല.
തിങ്കളാഴ്ച പൂജ്യത്തിലെത്തിയ ഇന്ധനവില ഇന്ന് പൂജ്യത്തിന് മുകളിൽ എത്തിയത് ഇമ്മിണി പ്രതീക്ഷയ്ക്ക് വക നൽകുന്നു. വില കുറഞ്ഞെങ്കിൽ കൂടുതൽ എണ്ണ വാങ്ങി സംഭരിക്കുമെന്നാണ് ട്രംപ് പറയുന്നത്. അതേസമയം, ഒപെക് രാഷ്ട്രങ്ങളും റഷ്യയും എണ്ണ ഉത്പാദനം കുറയ്ക്കാൻ ധാരണയായി. വില തകർച്ചയോടെ 6.75 ഡോളർ ആയതോടെ അമേരിക്ക 75 ദശലക്ഷം ബാരൽ എണ്ണ വാങ്ങുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.