തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ വീണ്ടും ടോൾ പിരിവ് തുടങ്ങി. ടോൾ പിരിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ അനുമതി കിട്ടിയെന്നാണ് ടോൾ പ്ലാസാ അധികൃതർ പറയുന്നത്.ഇന്നലെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് നിറുത്തിവച്ച ടോൾ പിരിവാണ് ഇന്ന് വീണ്ടും തുടങ്ങിയത്.
അതസമയം തൃശൂരിൽ ഹോട്ട് സ്പോട്ട് പട്ടികയിലുണ്ടായിരുന്ന മൂന്ന് സ്ഥലങ്ങളെ ഒഴിവാക്കി പകരം ചാലക്കുടിയിലെ കോടശ്ശേരി പഞ്ചായത്തിനെ മാത്രം ഹോട്ട് സ്പോട്ടാക്കി പ്രഖ്യാപിച്ചു.കൊവിഡിന് ചികിത്സയിലുണ്ടായിരുന്ന ചാലക്കുടി സ്വദേശിയായ കൗമാരക്കാരൻ ആശുപത്രി വിട്ടതോടെ തൃശൂർ കൊവിഡ് മുക്ത ജില്ലയായിരുന്നു. ഈ സാഹചര്യത്തിലാണ് ഹോട്ട് സ്പോട്ട് പട്ടികയും പുനക്രമീകരിച്ചത്.