കണ്ണൂര്‍: ലോക്ക് ഡൗൺ വിലക്കിനിടെ പള്ളിയിലെത്തി നിസ്കാരം നടത്തിയ നാല് പേര്‍ക്കെതിരെ പൊലീസ് നടപടി. കണ്ണൂർ ന്യൂ മാഹിയിലാണ് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെയാണ് സംഭവം. പള്ളിയിലെ ഉസ്താദ് അടക്കമുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.
ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന കണ്ണൂരിൽ കൊവിഡ് കേസുകൾ തുടർച്ചയായി കൂടുന്നതിനാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കർശന പരിശോധനയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുന്നത് അടക്കം കര്‍ശന നടപടികളിലേക്ക് പൊലീസ് നീങ്ങുകയാണ്. കണ്ണൂരിൽ മെയ് 3 വരെ ഒരു ഇളവും ഇല്ല എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.നാളെ മുതൽ അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുകല്ലാതെ മറ്റ് വഴികളില്ലെന്നും പൊലീസ് വ്യക്തമാക്കി.