srvam

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലുണ്ടായിരുന്ന ആൾ ഇന്ന് വീട്ടിലേക്ക് മടങ്ങും. കൊവിഡ് രോഗവിമുക്തനായ കല്‍പകഞ്ചേരി കന്മനം തൂവ്വക്കാട് സ്വദേശി പാറയിൽ അബ്ദുൾ ഫുക്കാറാണ് ഇന്ന് ആശുപത്രി വിടുന്നത്. അടുത്ത 14 ദിവസം ഇയാൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിയും.

അതിനിടെ വൈറസ് ബാധ സംശയിക്കുന്നവരുടെ സ്രവ പരിശോധനക്കുള്ള റിയൽ ടൈം പൊളിമറൈസ് ചെയിൻ റിയാക്ഷൻ (ആർ.ടി.പി.സി.ആർ) പരിശോധനാ ലബോറട്ടറി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് പ്രവർത്തനം തുടങ്ങും. ലാബിന് ഐ.സി.എം.ആറിന്റെ പ്രവർത്തനാനുമതി ലഭിച്ചിരുന്നു.