ന്യൂഡൽഹി: ഡൽഹിയിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നബി കരിം മേഖലയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിലെ അതിതീവ്ര രോഗബാധിതമേഖലകളിൽ ഒന്നാണ് നബി കരീം. രോഗവ്യാപനം ശക്തമായതിനാൽ ഡൽഹിയിലെ മാധ്യമപ്രവത്തകർക്കും കൊവിഡ് പരിശോധന നടത്തുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു.
കേന്ദ്ര ആരോഗ്യമന്ത്രാലയം ഏറ്റവും ഒടുവിലായി പുറത്തുവിട്ട കണക്കനുസരിച്ച് ഡൽഹിയിൽ 2081 കൊവിഡ് രോഗികളാണുള്ളത്. ഇതിൽ നൂറിനടത്ത് ആരോഗ്യപ്രവർത്തകരും ഉൾപ്പെടും. ഇവരിൽ അനവധി പേർ മലയാളികളാണ്. രോഗം സ്ഥിരീകരിച്ച പകുതി പേർക്കും കാര്യമായ രോഗലക്ഷണം ഇല്ലാതിരുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിൽ വ്യാപക പരിശോധനയും കർശന ലോക്ക് ഡൗണും കൊണ്ടു മാത്രമേ കൊവിഡിനെ പ്രതിരോധിക്കാനാവൂ എന്ന് ആരോഗ്യവിദഗദ്ധർ ചൂണ്ടിക്കാട്ടുന്നു.