പാറശാല: മലയോര മേഖലയിൽ നിന്നും ചാരായവുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. നെയ്യാറ്റിൻകര തത്തിയൂർ മണ്ണൂർ വിഷ്ണു വിലാസത്തിൽ ശിവൻകുട്ടി (21), ആര്യങ്കോട് കോട്ടക്കൽ നെടിയവിള പുത്തൻവീട്ടിൽ ഷീൻ രാജ് (25) എന്നിവരാണ് പിടിയിലായത്. കോട്ടക്കൽ സ്വദേശിയായ ഷീൻ രാജിന്റെ നേതൃത്വത്തിൽ രഹസ്യ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നിർമ്മിക്കുന്ന ചാരായം ആവശ്യക്കാർക്ക് ബൈക്കിൽ എത്തിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. റൂറൽ എസ്.പി അശോകന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടക്കൽ ജംഗ്ഷനിൽ നടത്തിയ വാഹന പരിശോധനയിലാണ് ബൈക്കിൽ കൊണ്ടുവന്ന 5 ലിറ്റർ ചാരായവുമായി ഇരുവരും പിടിയിലായത്. നർക്കോട്ടിക്ക് സെൽ എസ്.ഐ ഷിബു കുമാർ, മാരായമുട്ടം എസ്.ഐ മൃദുൽ കുമാർ എന്നിവരുടെ സംഘമാണ് ഇവരെ പിടികൂടിയത്.