hc

എറണാകുളം: ലോക്ക് ഡൗൺ കാലയളവിൽ അഭിഭാഷകർക്ക് യാത്ര ചെയ്യാൻ അനുമതി തേടി ഹൈക്കോടതിയിൽ ഹർജി. അടിയന്തരഘട്ടങ്ങളില്‍ കോടതിയാവശ്യങ്ങള്‍ക്ക് അഭിഭാഷകരെ യാത്ര ചെയ്യാന്‍ അനുവദിക്കണണെമെന്നാണ് ഹർജിയിലെ ആവശ്യം. ഹൈക്കോടതി അഭിഭാഷക അസോസിയേഷനാണ് ഹർജി നൽകിയത്.

അതേസമയം കേന്ദ്രസര്‍ക്കാരാണ് ഗൈഡ്‍ ലൈന്‍ നിശ്ചയിക്കുന്നതെന്ന് ഹർജി പരിഗണിക്കവെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ എന്ത് തീരുമാനിച്ചാലും നടപ്പിലാക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഇതേതുടർന്ന് വിഷയത്തില്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് അഭിപ്രായം തേടി.