ദുബായ്: ദുബായിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കാസർകോട് കുമ്പള സ്വദേശിയായ ഹമീദ് ബാവാരിക്കല്ലാണ് (38) മരിച്ചത്. ദുബായ് ആശുപത്രിയിൽ ചികിൽസയിലായിരിക്കെയാണ് അന്ത്യം. ദുബായിൽ ആറും ഗൾഫിൽ പതിനാലും മലയാളികളാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
ഇന്നലെ ദുബായില്‍ രണ്ട് മലയാളികള്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഒറ്റപ്പാലം സ്വദേശി അബ്ദുൽ ഖാദർ (47), തുമ്പമൺ സ്വദേശി കോശി സഖറിയ (51) എന്നിവരാണ് മരിച്ചത്.