badrinathg

ഡെറാഡൂൺ: ഏറ്റവും കൂടുതൽ ഭക്തരും സഞ്ചാരികളും എത്തുന്ന ക്ഷേത്രങ്ങളിലൊന്നായ ഉത്തരാഖണ്ഡിലെ ബദരിനാഥ് ക്ഷേത്രം നേരത്തെ തുറക്കില്ലെന്ന് അധികൃതർ അറിയിച്ചു. ഏപ്രിൽ 30 ന് ക്ഷേത്രം തുറക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

എന്നാൽ ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ മേയ് 15 വരെ ക്ഷേത്രം അടഞ്ഞുകിടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉത്തരാഖണ്ഡിൽ സ്ഥിതി ചെയ്യുന്ന ബദരിനാഥ് ക്ഷേത്രത്തിൽ മഹാവിഷ്ണുവാണ് പ്രധാന പ്രതിഷ്ഠ. ചാർധാം യാത്രയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ക്ഷേത്രം കൂടിയാണിത്. എല്ലാ വർഷവും ആറുമാസമാണ് ക്ഷേത്രം തുറന്നിരിക്കുക. ബാക്കിയുള്ള മാസങ്ങളിൽ മഞ്ഞുമൂടിക്കിടക്കും. ഏപ്രിൽ മുതൽ നവംബർ വരെയുള്ള മാസങ്ങളിലാണ് തുറക്കാറുള്ളത്.