തിരുവനന്തപുരം:കാഞ്ഞിരംകുളം ജവഹർ സീനിയർ സെക്കൻഡറി സ്കൂൾ സിൽവ‌ർ ജൂബിലി ആഘോഷത്തിന്റ ഭാഗമായുള്ള സ്കോളർഷിപ്പിന് അപേക്ഷിക്കാം.പഠനത്തിൽ മികവ് പുലർത്തുന്ന കുട്ടികൾക്ക് 5,6,7,8,9,+1 ക്ളാസുകളിലേക്കുള്ള പ്രവേശനത്തിനായി കുട്ടിയുടെയും രക്ഷാകർത്താവിന്റെയും പേര്,മൊബൈൽ നമ്പർ,കഴിഞ്ഞ വർഷം പഠിച്ച സ്കൂളിലെ ഐ.ഡി കാർഡിന്റെ ഫോട്ടോ കോപ്പി എന്നിവ ഉൾപ്പെടുത്തി അപേക്ഷിക്കാം.അപേക്ഷകർ ക്ലാസടിസ്ഥാനത്തിലുള്ള പ്രവേശന പരീക്ഷ എഴുതണം. 90% മാർക്കിന് മുകളിൽ ലഭിക്കുന്ന കുട്ടികൾക്ക് +2വരെയുള്ള ട്യൂഷൻ ഫീസ് സ്കോളർഷിപ്പായി ലഭിക്കും.കൊവിഡ് 19യുമായി ബന്ധപ്പെട്ട് തൊഴിൽ നഷ്ടപ്പെട്ട മാതാപിതാക്കളുടെ കുട്ടകൾക്കും പഠനത്തിൽ മികവ് പുലർത്തുന്ന നിർധനരായ കുട്ടികൾക്കും 80% മാർക്ക് ഉണ്ടെങ്കിൽ സ്കോള‌‌‌ർഷിപ്പ് ലഭിക്കും.പ്രിൻസിപ്പൽ,ജവഹർ സീനിയർ സെക്കൻഡറി സ്കൂൾ,ജവഹർ നഹർ എന്നതാണ് അപേക്ഷ അയക്കേണ്ട വിലാസം.ഫോൺ: 9447342912