foods

ചെന്നൈ: ലോക്ക് ഡൗണിൽ ജീവിതം വഴിമുട്ടിയവരെ ബാങ്ക് ലോൺ എടുത്തിട്ടായാലും താൻ സഹായിക്കുമെന്ന് നടൻ പ്രകാശ് രാജ്. പ്രകാശ് രാജ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് അദ്ദേഹം നിരവധി കുടുംബങ്ങളെ സഹായിക്കുന്നത്. അരിയും പച്ചക്കറിയുമുൾപ്പെടെയുള്ള സാധനങ്ങളാണ് വീടുകളിൽ എത്തിക്കുന്നത്.

'എന്റെ സമ്പാദ്യമെല്ലാം തീർന്നുകൊണ്ടിരിക്കുകയാണ്. എന്നാലും ലോക്ക് ഡൗണിൽ കുടുങ്ങിയവരെ ലോണെടുത്തായാലും ഞാൻ സഹായിക്കും. എനിക്ക് ഇനിയും സമ്പാദിക്കാം. ഇപ്പോൾ ഏവരും ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ അല്പം മനുഷ്യപ്പറ്റാണ് ആവശ്യമെന്നു തോന്നുന്നു. നമുക്കിതിനെ ഒരുമിച്ച് നേരിടാം. പൊരുതി ജയിക്കാം.' പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചു.