കാട്ടാക്കട: സ്‌പ്രിൻക്ളർ അഴിമതി ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട്
മുസ്ലിം യൂത്ത് ലീഗ് പൂവച്ചൽ പഞ്ചായത്ത് കമ്മിറ്രിയുടെ ആഭിമുഖ്യത്തിൽ നട്ടുച്ചപ്പന്തം കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. യൂത്ത് ലീഗ് ജില്ലാ ട്രഷറർ ഫൈസ് പൂവച്ചൽ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പൂവച്ചൽ ഷമീർ, ജനറൽ സെക്രട്ടറി റിയാസ് മുഹമ്മദ്, സജാദ് പുളിമൂട്, അമീർ ഷാ, ഷിജി, നൗഷാദ്, സജീർഷാ, ഷംനാദ്, ബാദുഷാൻ തുടങ്ങിയവർ നേതൃത്വം നൽകി.