എറണാകുളം: സ്പ്രിംഗ്ലര്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടാനൊരുങ്ങി കേന്ദ്ര സർക്കാർ. ഹൈക്കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. വ്യക്തികളുടെ അനുവാദമില്ലാതെ അവരുടെ മെഡിക്കല്‍ വിവരങ്ങള്‍ മൂന്നാമതൊരാള്‍ക്ക് കൈമാറാനാവില്ല. രാജ്യത്തിനകത്തുള്ള ഒരു സെര്‍വറിലാണ് ഈ വിവരങ്ങള്‍ സൂക്ഷിക്കേണ്ടതെന്നും കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
സ്പ്രിംഗ്ലര്‍ ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിന്റേത് കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണവും ഹൈക്കോടതി തേടിയിട്ടുണ്ട്. ഈ മാസം 24-ന് കേസ് കോടതി വീണ്ടും പരിഗണിക്കും. അതിന് മുമ്പായി സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രം വിശദീകരണം തേടുമെന്നാണ് സൂചന.