തിരുവനന്തപുരം: കൊവിഡ് ആശുപത്രികൾക്ക് വേണ്ടി റൗണ്ട് ടേബിൾ ഇന്ത്യ (ആർ.ടി.ഐ) ഏരിയ (ഒന്ന്) സമാഹരിച്ച രണ്ട് ലക്ഷം രൂപയുടെ അത്യാവശ്യ മെഡിക്കൽ സാമഗ്രികൾ ഐ.എം.എ കേരള ഘടകത്തിന് കൈമാറി. ആർ.ടി.ഐ ഏരിയ ചെയർമാൻ അരുൺ സുരേഷും തിരുവനന്തപുരം ചെയർമാൻ ബിഷ്ണു കിരണും ചേർന്ന് ഇവ ഐ.എം.എ കേരള ഘടകം പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസിന് കൈമാറി. ജിതിൻ മാത്യു പണിക്കർ, ഐ.എം.എ മുൻ ദേശീയ പ്രസിഡന്റ് ഡോ. മാർത്താണ്ഡപിള്ള, തിരുവനന്തപുരം മുൻ പ്രസിഡന്റ് ഡോ.ജോൺ പണിക്കർ, കേരള ഘടകം മുൻ പ്രസിഡന്റ് ഡോ.ശ്രീജിത്ത് എൻ.കുമാർ, ഐ.എം.എ കേരള സെക്രട്ടറി ഡോ.ഗോപികുമാർ, വൈസ് പ്രസിഡന്റ് ഡോ.സുൽഫി .എൻ എന്നിവർ സന്നിഹിതരായിരുന്നു.