de

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഒരു പൊലീസുകാരൻ കൊവിഡ് ബാധിച്ച് മരിച്ചു.ഉജ്ജയിൻ സ്റ്റേഷൻ ഇൻചാർജ് ആയിരുന്ന യശ്വന്ത് പാൽ ആണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച ഇയാൾ 12 ദിവസമായി ചികിത്സയിലായിരുന്നു. ഇയാളുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.


രണ്ടു ദിവസം മുമ്പ് ഇതിന് സമീപത്ത് മറ്റൊരു ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇൻഡോറിൽ മാത്രം 52 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഡൽഹിയിലെ നാബി കാരിം മേഖലയിൽ മൂന്ന് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ആരോഗ്യപ്രവർത്തകർക്കും പൊലീസുകാർക്കും മാദ്ധ്യമപ്രവർത്തകർക്കും കൊവിഡ് ബാധിക്കുന്നത് കടുത്ത ആശങ്ക ഉയർത്തുന്നുണ്ട്. കഴിഞ്ഞദിവസം തമിഴ്നാട്ടിലും മുംബയിലുമായി നിരവധി മാദ്ധ്യമപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.