കല്ലമ്പലം: കോമഡി വേദികളിലെ സാന്നിദ്ധ്യമായിരുന്ന മിമിക്രി കലാകാരൻ കല്ലമ്പലം പുതുശ്ശേരിമുക്ക് വല്ലത്തുകോണം ചന്ദ്രികാ വിലാസത്തിൽ ഉണ്ണികൃഷ്ണന്റെയും ശ്യാമളയുടെയും മകൻ ഷാബുരാജ് (41) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. കലാ,രാഷ്ട്രീയ, സാമൂഹിക രംഗത്തെ ഒട്ടേറെപ്പേർ അനുശോചിച്ചു. ഭാര്യ : ചന്ദ്രിക. മക്കൾ : ജീവൻ, ജ്യോതി, ജിത്തു, ജിഷ്ണു.