covid-test

ജയ്‌പുർ: സംസ്ഥാനത്ത് കൊവിഡ് വ്യാപന സാദ്ധ്യത തിരിച്ചറിയുന്നതിനായുള്ള റാപ്പിഡ് ടെസ്റ്റ് തൽക്കാലത്തേക്ക് നിറുത്തിവച്ചതായി രാജസ്ഥാൻ ആരോഗ്യമന്ത്രി അറിയിച്ചു. ടെസ്റ്റിന് കാര്യക്ഷമത കുറവാണെന്ന് കണ്ടതിനെ തുടർന്നാണ് തീരുമാനമെന്നാണ് അദ്ദേഹം പറഞ്ഞത്.


പരിശോധനാഫലങ്ങൾ തമ്മിൽ 90 ശതമാനം ബന്ധമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ലഭിച്ചത് വെറും 5.4 ശതമാനമാണ്. ടെസ്റ്റ് ഇനി തുടരണോ എന്ന കാര്യത്തിൽ ഐ.സി.എം.ആറിന്റെ മാർഗനിർദേശം തേടും. റാപ്പിഡ് ടെസ്റ്റ് അവസാന പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിൽ ഇതുവരെ 1570 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 25 പേർ മരിച്ചു.കൊവിഡ് ബാധിതരുടെ എണ്ണം കൂടിയതോടെയാണ് രാജസ്ഥാൻ അധികൃതർ റാപ്പിഡ് ടെസ്റ്റ് നടത്താൽ തുടങ്ങിയത്.