വെഞ്ഞാറമൂട്: കിണറ്റിൽ വീണ ഗൃഹനാഥനെ വെഞ്ഞാറമൂട് ഫയർഫോഴ്സ് രക്ഷിച്ചു. കളമച്ചൽ കുരിശടിയ്ക്ക് സമീപം ദേവു ഭവനിൽ വിനോദ് (45) ആണ് കിണറ്റിൽ അകപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി വെള്ളം കോരുന്നതിനിടയിലായിരുന്നു അപകടം. വെഞ്ഞാറമൂട് ഫയർഫോഴ്സ് യൂണിറ്റിലെ ഫയർ ആൻഡ് റസ്ക്യു ഓഫീസർ അനിൽരാജ് കിണറ്റിൽ ഇറങ്ങി നെറ്റ് ഉപയോഗിച്ച് വിനോദിനെ കരയ്ക്ക് കയറ്റുകയായിരുന്നു. വിനോദിനെ ഫയർഫോഴ്സിന്റെ ആംബുലൻസിൽ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. രക്ഷാ പ്രവർത്തനത്തിന്‌ അസി. സ്റ്റേഷൻ ഓഫീസർ നസീർ, ഗ്രൈഡ് അസി. സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായർ എന്നിവർ നേതൃത്വം നൽകി.