വക്കം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരികളുടെ സമരം. കൊവിഡ് കാലത്ത് മുഴുവൻ വ്യാപാരികൾക്കും ധനസഹായം നൽകുക, വാറ്റ് നികുതിയുടെ പേരിൽ നൽകുന്ന നോട്ടീസുകൾ പിൻവലിക്കുക, ലോക്ക് ഡൗൺ കാലത്ത് ഓൺലൈൻ വ്യാപാരത്തിന് നൽകിയ അനുമതി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് നിലയ്ക്കാമുക്ക് പള്ളിമുക്കിൽ വ്യാപാരികൾ പ്രതീകാത്മക സമരം നടത്തിയത്. സർക്കാർ മാർഗ നിർദ്ദേശങ്ങൾ പാലിച്ചായിരുന്നു സമരം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹി കൂടിയായ കൊല്ലം ട്രേഡേഴ്സ് എ.ജെ. ഷഹാർ, യൂണിറ്റ് ഭാരവാഹികളായ എ.കെ. സലിം, സതീശൻ, ഉണ്ണികൃഷ്ണൻ, മുരുകൻ എന്നിവർ പങ്കെടുത്തു.