ബംഗളൂരു: ചാരായത്തോടൊപ്പം ഹാൻഡ് സാനിറ്റൈസർ ചേർത്ത് കുടിച്ച യുവതിയും സഹോദരിയും മരിച്ചു. കർണാടകയിലെ ധാർവാഡിലാണ് സംഭവം. ധാർവാഡിലെ കൽഘതഗി താലൂക്ക് സ്വദേസികളായ ബസവരാജ് വെങ്കപ്പ(45) സഹോദരി ജംബാവ (47) എന്നിവരാണ് മരിച്ചത്. സ്ഥിരം മദ്യപാനികളായിരുന്നു ഇവർ. ലോക്ക്ഡൗണിനെത്തുടർന്ന് മദ്യവിൽപന നിരോധിച്ചതോടെ ആകെ അസ്വസ്ഥരായിരുന്നു ഇവരെന്നാണ് അടുപ്പക്കാർ പറയുന്നത്. മദ്യം കിട്ടാതെ വന്നതോടെ വാറ്റ് ചാരായത്തോടൊപ്പം ഹാൻഡ് സാനിറ്റൈസർ ചേർത്ത് കുടിക്കുകയായിരുന്നു.
സാനിറ്റൈസറിൽ മദ്യത്തിന്റെ അംശം ഉണ്ടെന്ന് അറിഞ്ഞ ഇരുവരും വാറ്റുചാരായത്തിൽ സാനിറ്റൈസർ ചേർത്ത് കുടിക്കുകയായിരുന്നു. തുടർച്ചയായി നാല് ദിവസത്തോളം ഇൗ രീതിയിൽ മദ്യസേവ നടത്തിയെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞദിവസം കഠിനമായ വറുവേദന അനുഭവപ്പെട്ടതോടെ ഇരുവരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.