നെയ്യാറ്റിൻകര: കോട്ടുകാൽ അടിമലത്തുറ പുറമ്പോക്കു പുരയിടത്തിൽ ക്ളീറ്റസ് (38) അഞ്ച് ലിറ്റർ ചാരായവുമായി പിടിയിലായി. നെയ്യാറ്റിൻകര എക്സൈസ് ഇന്നലെ ഉച്ചയോടെയാണ് ഇയാളെ പിടികൂടിയത്. ബാലരാമപുരം പേട്ട നട റോഡിൽ വാഹന പരിശോധനയ്ക്കിടെ ബൈക്കിൽ വരികയായിരുന്ന ക്ളീറ്റസിനെ പിടികൂടുകയായിരുന്നു. ചപ്പാത്ത് ഭാഗത്ത് പൊന്തക്കാട്ടിൽ ചാരായംവാറ്റ് നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ 150 ലിറ്റർ കോടയും 4 ലിറ്റർ ചാരായവും പിടിച്ചെടുത്തു. നെയ്യാറ്റിൻകര എക്സൈസ് ഇൻസ്‌പെക്ടർ സച്ചിൻ, പ്രിവന്റീവ് ഓഫീസർമാരായ ഷാജു, പ്രശാന്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ്, ശങ്കർ, പ്രശാന്ത്ലാൽ, വിപിൻ, ലിന്റോ, ഇന്ദുലേഖ, നിഷ എന്നിവരടങ്ങിയ സംഘമാണ് ചാരായവും കോടയും പിടികൂടിയത്.